കോഴിക്കോട്: വിദേശത്തേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന രണ്ടരക്കോടിയുടെ കള്ളപ്പണം എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. ഇന്ത്യൻ കറൻസിയും, വിദേശ കറൻസിയുമുൾപ്പെടെ കണക്കിൽ പെടാത്ത പണമാണ് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന വിദേശനാണ്യ ഇടപാടു സ്ഥാപനത്തിൽ നിന്ന് അധികൃതർ പിടികൂടിയത്.കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്കു കടത്തുന്നതിനായി സൂക്ഷിച്ചിരുന്നതാണെന്ന് അന്വേഷണം നടത്തിയ ശേഷം എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കരിപ്പൂരിൽ അറസ്റ്റിലായ ഒരാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ സ്ഥാപനത്തിന് കള്ളപ്പണം ഇടപാടിൽ ഉള്ള പങ്കിനെ കുടിച്ചു സൂചന ലഭിച്ചത്.കേന്ദ്രസർക്കാർ 500, 1000 രൂപയുടെ കറൻസികൾ പിൻവലിച്ചതിനേത്തുടർന്ന് ഈ സ്ഥാപനം വിദേശത്തേക്ക് കറൻസികൾ കടത്താൻ ശ്രമിച്ചിരുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് കുറെ നാളുകളായി സ്ഥാപനം നിരീക്ഷണത്തിലുമായിരുന്നു.
Post Your Comments