ന്യൂഡല്‍ഹി•രാജ്യത്തെ ഏറ്റവും ശക്തരായവരുടെ പട്ടിക ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടു. കഴിഞ്ഞ സീസണില്‍ ഒന്നുമുതല്‍ മൂന്നു വരെ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് എന്നിവര്‍ 2016-2017ലെ പട്ടികയിലും സ്ഥാനം ഒന്നുമുതല്‍ മൂന്നു വരെ സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ മോഹന്‍ ഭാഗവത് രണ്ടാം സ്ഥാനത്തായിന്ന മോഹന്‍ ഭഗവത് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. പട്ടികയില്‍ 45ആം സ്ഥാനമാണ് പിണറായി വിജയന്‍ നേടിയത്. സംസ്ഥാനത്തെ സിപിഐഎമ്മിലെ ചോദ്യം ചെയ്യാപ്പെടാനാവാത്ത നേതാവ് എന്നതാണ് പിണറായി പട്ടികയില്‍ ഇടംനേടാന്‍ കാരണമായി പറയുന്നത്. അത് കൊണ്ട് തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് പ്രയോഗിക്കുന്നതിനേക്കാള്‍ പിണറായി സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നു. ഫെബ്രുവരിയില്‍ മംഗലാപുരത്ത് തീവ്ര ഗ്രൂപ്പുകളുടെ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് സമാധാന റാലിയില്‍ പങ്കെടുത്തത് പിണറായിയുടെ ശക്തിയായും വിശേഷിപ്പിക്കുന്നു. പിണറായി കടുത്ത ആക്ഷന്‍ സിനിമകളുടെ ആരാധകനാണെന്നും ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു.
പട്ടികയില്‍ 10 ാം സ്ഥാനമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക്. 9ാം സ്ഥാനം നേടി സോണിയ ഗാന്ധി തൊട്ട് മുമ്പിലുണ്ട്. 14ാം സ്ഥാനത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും 36ാം സ്ഥാനത്ത് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും 38ാം സ്ഥാനത്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയും ഉണ്ട്. നേരത്തെ എട്ടാം സ്ഥാനത്തുണ്ടായിരുന്ന അരവിന്ദ് കെജ്രിവാള്‍ 33ാം സ്ഥാനത്തേക്ക് താഴ്ന്നതാണ് പട്ടികയില്‍ ഏറ്റവും ശ്രദ്ധേയമായത്.
Post Your Comments