IndiaNews

ഗായ്ക്‌വാദിനെ വീണ്ടും വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചേക്കും

ന്യൂഡൽഹി: എയർ ഇന്ത്യ ഡ്യൂട്ടി മാനേജറെ മർദ്ദിച്ച ശിവസേന എംപി രവീന്ദ്ര ഗായ്ക്‌വാദിനെ വീണ്ടും വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചേക്കും. വ്യോമയാന നിയമത്തിൽ ഇതിന് ആവശ്യമായതുൾപ്പെടെയുള്ള മാറ്റങ്ങൾ കൊണ്ടുവന്നേക്കുമെന്നാണു സൂചന. കഴിഞ്ഞദിവസം സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നു വ്യക്തമാക്കി കേന്ദ്രസർക്കാർ പാർലമെന്റിൽ നിലപാടെടുത്തിരുന്നു. സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (സിഎആർ) നിയമത്തിൽ സേവനവും സുരക്ഷയും കൃത്യമായി തുലനം ചെയ്ത് ഭേദഗതികൾ കൊണ്ടുവരാനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണു വിവരം.

എപ്പോഴും ഒരു എംപിക്ക് പാർലമെന്റിൽ എത്താൻ ട്രെയിനിനെ ആശ്രയിക്കാനാകില്ലെന്ന നിലപാടാണ് ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ പുലർത്തുന്നത്. ഇക്കാര്യത്തിൽ വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ച സ്പീക്കർ നടത്തിയിരുന്നു. സൗഹാർദ്ദപരമായ തീരുമാനം ഉണ്ടാകണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ വിലക്കു മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടിട്ടില്ല. എംപിയുടെ നടപടി ശരിയായില്ലെന്ന് പാർലമെന്റിൽ സമ്മതിച്ച ശിവസേന പക്ഷേ, കരിമ്പട്ടികയിൽപ്പെടുത്തിയ നടപടി കൂടിപ്പോയെന്ന നിലപാടിലുമാണ്. ഒരിക്കൽ ഹാസ്യതാരമായ കപിൽ ശർമ വിമാനയാത്രയിൽ അപമര്യാദയായി പെരുമാറിയെങ്കിലും അദ്ദേഹത്തെ വിലക്കാൻ ഇവരാരും തയാറായില്ലെന്നും സേന നേതാവ് ആനന്ദ്റാവു അഡ്സൂൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button