അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുണ്ടായിരുന്ന കടുത്ത പ്രണയം വീണ്ടും തുറന്ന് പറഞ്ഞ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു തന്റെ പ്രണയം വീണ്ടും തുറന്ന് പ്രകടിപ്പിച്ചത്. ജയലളിത അന്തരിച്ചതിനോട് അടുത്ത ദിവസങ്ങളിലും തനിക്ക് അവരോടുണ്ടായിരുന്ന ആരാധനയും പ്രണയവും തുറന്ന് പറഞ്ഞ് ജസ്റ്റിസ് കട്ജു രംഗത്ത് വന്നിരുന്നു.
ജസ്റ്റിസ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
എന്റെ യൗവനകാലത്ത് എനിക്ക് ജയലളിതയോട് ആകര്‍ഷണം തോന്നിയിരുന്നു. തന്റെ പ്രണയം അവര്‍ക്കറിയില്ലായിരുന്നു. അതി സുന്ദരിയായ അവരുടെ പ്രണയം തിരിച്ചു കിട്ടില്ലെന്നും അറിയാമായിരുന്നു. ജയലളിത 1948 ഫെബ്രുവരിയിലാണ് ജനിച്ചത്. ഞാന്‍ ജനിച്ചത് 1946 സെപ്റ്റംബറിലും. 2004 നവംബറില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതിന് രാജ്ഭവനില്‍ എത്തിയപ്പോഴാണ് ജയലളിതയെ ആദ്യമായി കാണുന്നത്. അന്ന് അവര്‍ മുഖ്യമന്ത്രിയാണ്. അപ്പോഴും അവര്‍ സുന്ദരിയായിരുന്നു. എനിക്ക് ചെറുപ്പത്തില്‍ അവരോട് തോന്നിയ ആകര്‍ഷണം തുറന്ന് പറയാന്‍ സാധിച്ചില്ല. അതൊരിക്കലും ഔചിത്യവുമല്ലല്ലോ. എന്ന്് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
Post Your Comments