ജമ്മു : ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഒരു തീവ്രവാദിയേ സുരക്ഷാ സേന വധിച്ചു.
തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ അവിടെയെത്തിയ പ്രക്ഷോഭകാരികള്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിയുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് സുരക്ഷാ സേനയില്‍ നിന്ന് ലഭിക്കുന്ന വിവരം.
അക്രമം ഒന്നിനും പരിഹാരമല്ലെന്നും സമാധാനവും ചര്‍ച്ചകളുമാണ് ശാന്തിക്കുള്ള മാര്‍ഗമെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. തീവ്രവാദികള്‍ പ്രദേശത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം രാവിലെ തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു.
Post Your Comments