NewsIndia

കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരം ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് സുപ്രീം കോടതി

ഡൽഹി: പെല്ലറ്റ് തോക്കുകള്‍ക്ക് പകരം ജമ്മുകശ്മീരില്‍ ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കശ്മീരിലെ പ്രതിഷേധങ്ങള്‍ തടയാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുകയായിരിക്കും ഉചിതമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സഞ്ജയ് കൃഷ്ണ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന നിര്‍ദേശം. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും കശ്മീരിലെ പെല്ലറ്റ് തോക്കിന്റെ ഇരകളെ സംബന്ധിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

കശ്മീര്‍ താഴ്‌വരയില്‍ കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. മാത്രമല്ല കേന്ദ്രം കുട്ടികളെ സംഘട്ടനത്തിനയയ്ക്കുന്ന മാതാപിതാക്കള്‍ക്കുനേരെ എന്ത് നടപടിയെടുത്തെന്നും സുപ്രീംകോടതി ചോദിച്ചു. കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ സൈന്യം ഉപയോഗിച്ചുതുടങ്ങിയത് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെടുന്നതോടെയാണ്. നിരവധി പേര്‍ക്ക് പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്താല്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. മുഖത്തും കണ്ണിലും ഗുരുതരമായി പരുക്കേറ്റ നിരവധിയാളുകള്‍ ഇപ്പോഴും കശ്മീരിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. കൊല്ലുന്നതിനു പകരം ഇത് ഓരോ വ്യക്തിയെയും ജീവച്ഛവമാക്കുകയാണ് ചെയ്യുക.

2010 മുതലാണ് കശ്മീരില്‍ പൊലീസും സേനയും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. പെല്ലറ്റ് തോക്കുകളില്‍ ഏറ്റവും അപകടകരമായവയാണ് കശ്മീരില്‍ ഉപയോഗിക്കുന്നത്. സാധാരണ യുദ്ധരംഗങ്ങളില്‍ ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകളാണ് കശ്മീരിലെ സാധാരണക്കാര്‍ക്ക് നേരെ ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button