India

മരം മുറിക്കുന്നതിന് തടസം നിന്ന യുവതിയെ നാട്ടുകാര്‍ കത്തിച്ചുകൊന്നു

രാജസ്ഥാന്‍: മരംമുറിക്കുന്നതിനെ എതിര്‍ത്ത യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. 20 കാരിയെയാണ് നാട്ടുകാര്‍ കൊന്നത്. റോഡിന് വീതി കൂട്ടുന്നതിനു വേണ്ടി മരം മുറിക്കാന്‍ വേണ്ടി തീരുമാനിച്ചപ്പോള്‍ ലളിത എന്ന യുവതി തടസം നില്‍ക്കുകയായിരുന്നു.

ഗ്രാമത്തിന്റെ സര്‍പഞ്ച് അടക്കമുള്ളവരാണ് ലളിതയെ പെട്രോളൊഴിച്ച് കത്തിച്ചതെന്ന് സഹോദരന്‍ വിദ്യാധര്‍ പറയുന്നു. സ്വന്തം കൃഷിസ്ഥലത്തുള്ള മരങ്ങള്‍ വെട്ടിക്കളയുന്നതിനെയാണ് ലളിത എതിര്‍ത്തത്. എന്നാല്‍, ലൡത തന്നെ സ്വയം പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജോധ്പൂരിനടുത്ത ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും, പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button