ജമ്മു: കശ്മീരിലെ പി.ഡി.പി നേതാവും മന്ത്രിയുമായ ഫറൂഖ് അന്ത്രാബിയുടെ വീട്ടില്‍ തീവ്രവാദി അക്രമണം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ജമ്മു കശ്മീരിലെ ആനന്ദ് നാഗ് ജില്ലയിലെ വീട്ടിലാണ് അക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമകാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായി കടന്നുകളഞ്ഞു. വെടിവെപ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments