Gulf

യുഎഇയില്‍ മഴക്കെടുതി മൂലം ആദ്യമായി രക്ഷാപ്രവര്‍ത്തനങ്ങളുടെ എണ്ണം കൂടുന്നു

അബുദാബി: മൂന്നു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴ യുഎഇ നഗരത്തെ താറുമാറാക്കി കൊണ്ടിരിക്കുകയാണ്. മഴക്കെടുതി മൂലം യുഎഇ രക്ഷാപ്രവര്‍ത്തനം ശക്തമാക്കി. വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ 15 രക്ഷാപ്രവര്‍ത്തന സംഘങ്ങളെയാണ് റാസല്‍ഖൈമ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇയിലെ വടക്ക് ഭാഗത്ത് ശക്തമായ മഴ കാരണം 25 ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിരവധി വളര്‍ത്തുമൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍പെട്ട് ചത്തുപൊങ്ങിയിട്ടുണ്ട്. എയര്‍ വിങ് വിഭാഗം അപകട സ്ഥലത്ത് പെട്ടെന്ന് എത്തുന്നതു കൊണ്ട് ആളുകളെ രക്ഷപ്പെടുത്താന്‍ സാധിച്ചു. വെള്ളം കയറി വാഹനങ്ങളിലും വീടുകളിലും കുടുങ്ങി കിടന്നവരെയാണ് ഇവര്‍ രക്ഷപ്പെടുത്തിയത്.

അപകടത്തില്‍പെട്ടവരില്‍ മിക്കവരും കുട്ടികളും സ്ത്രീകളുമായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകരുടെ സമയോചിതമായ പ്രവര്‍ത്തനം കൊണ്ടാണ് അപകടങ്ങള്‍ തരണം ചെയ്യാന്‍ സാധിച്ചത്. അപകടം നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ ജീവന്‍ പണയംവെച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ജനങ്ങളെ രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button