കോഴിക്കോട് : വിദേശനാണ്യ സ്ഥാപനത്തില്‍ നിന്ന് 2.5 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത കറന്‍സി പിടിച്ചു. കറന്‍സി കടത്താന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.
എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയും അടങ്ങുന്ന 2.5 കോടി രൂപ പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താനിരുന്ന കറന്‍സിയാണ് പിടികൂടിയത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വിദേശത്തേക്ക് കറന്‍സി കടത്താന്‍ ശ്രമിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഈ സ്ഥാപനം നിരീക്ഷണത്തിലായിരുന്നു.
Post Your Comments