KeralaNews

മറ്റു മാധ്യമങ്ങൾ രോഷം കൊള്ളുന്നത് കിട്ടാത്ത മുന്തിരി പുളിക്കുമെന്ന തത്വം; മുഖ്യമന്ത്രി മംഗളത്തിന് ഉദ്ഘാടനം ചെയ്തു കൊടുത്തത് ഭസ്മാസുരനു വരം കൊടുത്ത പരമശിവൻെറ അവസ്ഥയിൽ – അഡ്വക്കറ്റ് ജയശങ്കർ

തിരുവനന്തയൂരം: ജോസ് തെറ്റയിലിന്റെ കിടപ്പറ ദൃശ്യങ്ങൾ യാതൊരു ഉളുപ്പുമില്ലാതെ കാണിച്ചവരും, സരിതയുടെ പിന്നാലെ ലൈവ് പോയവരും റജീനയുടെ വേലിയെടുത്താൽ ഇട്ടവരും എല്ലാവരും ഒന്നിച്ചു മംഗലത്തെ കുറ്റപ്പെടുത്തുന്ന ലോജിക് കിട്ടാത്ത മുന്തിരി പുളിക്കും എന്ന തത്വമാണെന്നു അഡ്വക്കേറ്റ് ജയശങ്കർ. മംഗളത്തിന്റെ സ്വപ്നതുല്യമായ തുടക്കം മറ്റു മാധ്യമങ്ങളെ രോഷം കൊള്ളിച്ചത് അസൂയ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇന്ത്യാവിഷൻ ചാനൽ സംപ്രേഷണം തുടങ്ങി നൂറ്റിമൂന്നാം ദിവസമാണ് റജീനയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ടത്. പിന്നെയും രണ്ടു മാസം കഴിഞ്ഞിട്ടാണ് കുഞ്ഞാപ്പ രാജിവച്ചത്.

മംഗളം ന്യൂസ് ചാനൽ ആരംഭിച്ച ദിവസം തന്നെ ബോംബ് പൊട്ടിച്ചു. നാലേ നാല് മണിക്കൂറിനകം ശശീന്ദ്രന് ഇന്ദ്രത്വം നഷ്ടമായി, വെറും ശശിയായി.

മംഗളത്തിന്റെ സ്വപ്നതുല്യമായ തുടക്കം മറ്റു ചാനൽ പ്രവർത്തകരെ അസ്വസ്ഥമാക്കിയത് സ്വാഭാവികം. ജോസ് തെറ്റയിലിൻെറ കിടപ്പറ ദൃശ്യങ്ങൾ ഒരു ഉളുപ്പുമില്ലാതെ ടെലികാസ്റ്റ് ചെയ്തവർ പോലും ഇപ്പോൾ മാധ്യമ അധാർമികതയെ ചൊല്ലി രോഷം കൊള്ളുന്നു. കിട്ടാത്ത മുന്തിരിക്ക് പുളി ഭയങ്കരം.

ഇതൊക്കെയാണെങ്കിലും മംഗളംകാർ പിണറായി സഖാവിനോട് ചെയ്തത് കടുംകയ്യായിപ്പോയി. ഇക്കഴിഞ്ഞ ദിവസം അദ്ദേഹമാണ് ചാനൽ ഉദ്ഘാടനം ചെയ്തത്. കൂട്ടത്തിൽ ദൃശ്യമാധ്യമങ്ങൾ പുലർത്തേണ്ട മാന്യതയെപ്പറ്റി ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.

ഭസ്മാസുരനു വരം കൊടുത്ത പരമശിവൻെറ അവസ്ഥയിലായി, മുഖ്യമന്ത്രി. മംഗളം ആദ്യം വിരൽ ചൂണ്ടി ഭസ്മമാക്കിയത് മന്ത്രിസഭയിലെ ഒരംഗത്തെ.ഭരണം തുടങ്ങി അഞ്ചാം മാസത്തിൽ ജയരാജൻ പോയി, പത്തു മാസം തികഞ്ഞപ്പോൾ ശശീന്ദ്രൻെറ കാര്യവും തീരുമാനമായി. പ്രതിപക്ഷവും വിഎസ്സും മാധ്യമങ്ങളും മാത്രമല്ല സിപിഎം സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും വരെ ഭരണം തീരെ മോശമെന്നു പറയുന്നു. വിജയേട്ടൻെറ ടൈം ബെസ്റ്റ് ടൈം.

shortlink

Related Articles

Post Your Comments

Related Articles


Back to top button