കോട്ടയം: ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ എങ്ങനെയിരിക്കും? അതേ, അങ്ങനെയൊരു ദിവസം വന്നെത്തുന്നു. സിനിമയിലാണെന്നു മാത്രം. ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലാണ് ഷൂട്ടിങ് ആരംഭിച്ചത്.
സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ സൈമണ്‍, അജ്‌ലിന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പീറ്റര്‍ എന്ന ന്യൂജനറേഷന്‍ ആക്ഷന്‍ സിനിമയിലാണ് ഉമ്മന്‍ചാണ്ടി കേരള മുഖ്യനാവുന്നത്. ജനങ്ങളുടെ പരാതികളും മറ്റും കേള്‍ക്കുന്ന ഒരു മുഖ്യമന്ത്രിയായിട്ടാണ് ഉമ്മന്‍ വേഷമിടുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉമ്മന്‍ചാണ്ടിയുടെ ഭാഗം ഷൂട്ട് ചെയ്ത് തീര്‍ക്കും.
പുതുപ്പള്ളിക്ക് പുറമേ കോഴിക്കോട്, ഡല്‍ഹി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടക്കും. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ രചിച്ചത് കവയിത്രി കൂടിയായ വനിതാകമ്മിഷന്‍ അംഗം പ്രൊഫ. പ്രമീളാദേവിയാണ്. രാഹുല്‍ നായര്‍ മുംബയാണ് സംഗീതം. എബ്രഹാം മാത്യു, സി.കെ. ശശി എന്നിവരുടേതാണ് തിരക്കഥ. രണ്ട്‌കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments