തിരുവനന്തപുരം: ഇന്നലെ അവസാനിച്ച സംഘടനാ തെരഞ്ഞെടുപ്പില്‍ നിന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായി എ ഗ്രൂപ്പിലെ കെ.എം. അഭിജിത്തിനെ തിരഞ്ഞെടുത്തു. ആകെ 2,774 വോട്ട് നേടിയാണ് കെ.എം. അഭിജിത്തിനെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തൊട്ടുപിന്നിലെത്തിയ ഐ ഗ്രൂപ്പിലെ വി.പി. അബ്ദുല്‍ റഷീദിന് 798 വോട്ട് നേടാനെ സാധിച്ചതൊള്ളൂ. ആകെയുള്ള 14 ജില്ലാ പ്രസിഡന്‍റുമാരില്‍ 11എണ്ണം എ ഗ്രൂപ്പ് നേടി. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട ഐ ഗ്രൂപ്പിലെ വി.പി. അബ്ദുല്‍ റഷീദ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തിനുല്ല യോഗ്യത സ്വന്തമാക്കി.
കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന അഭിജിത്ത് കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ് കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയും കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാനുമാണ്.
Post Your Comments