ടെഹ്‌റാന്‍ : ലോക രാഷ്ട്രങ്ങളെ വിറപ്പിച്ചു നിര്‍ത്തുന്ന അമേരിക്കയെ മുട്ടുകുത്തിച്ച് ഇറാന്‍. അമേരിക്കയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇറാന്‍. 15 അമേരിക്കന്‍ കമ്പനികള്‍ക്കെതിരെയാണ് ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. പലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്തുന്ന ഇസ്രായേലിനെ സഹായിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കെതിരേയാണ് ഇറാന്റെ ഉപരോധം. ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികളാണ് ഇവ. അതുകൊണ്ടാണ് ഈ 15 കമ്പനികള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിക്കുന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
ഈ കമ്പനികളുടെ ആസ്തി കണ്ടുകെട്ടുമെന്നും അവര്‍ക്ക് ഇറാന്‍ വിസ നല്‍കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുണൈറ്റഡ് ടെക്നോളജീസ്, ഐടിടി കോര്‍പറേഷന്‍, മഗ്‌നം റിസര്‍ച്ച് ഐഎന്‍സി, മിലിറ്ററി അര്‍മമെന്റ് കോര്‍പറേഷന്‍, ബുഷ്മാസ്റ്റര്‍ ഫയര്‍ആംസ് ഇന്റര്‍നാഷനല്‍ തുടങ്ങി 15 കമ്പനികള്‍ക്കെതിരേയാണ് നടപടി.
അധിനിവിഷ്ട പലസ്തീനിലെ ഇസ്രായേല്‍ ജൂത കുടിയേറ്റ നിര്‍മാണങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ നല്‍കുന്ന കമ്പനികളും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.
ഇറാനുമായും ഉത്തര കൊറിയയുമായും ബന്ധമുള്ള വിദേശ കമ്പനികള്‍ക്കെതിരേ അമേരിക്ക വെള്ളിയാഴ്ച ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് 2015 ജൂലൈയില്‍ വന്‍ശക്തി രാഷ്ട്രങ്ങളും ഇറാനും തമ്മിലുണ്ടാക്കിയ കരാറിനെ ട്രംപ് വിമര്‍ശിച്ചിരുന്നു. കരാറിനെ തുടര്‍ന്നാണ് ഒബാമ ഭരണകൂടം ഇറാനെതിരായ ഉപരോധത്തില്‍ ഇളവ് വരുത്തിയിരുന്നത്. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതോടെ വീണ്ടും ഉപരോധം ശക്തമാക്കുകയാണ്.
Post Your Comments