![Private-Bus](/wp-content/uploads/2017/03/Private-Bus91.jpg)
തിരുവനന്തപുരം: ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് മാര്‍ച്ച് 30ന് വാഹനപണിമുടക്ക്. മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 24 മണിക്കൂര്‍ പണിമുടക്കിനാമ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) നിര്‍ദേശം.
ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ചരക്ക് വാഹനങ്ങള്‍ അനശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചത്.
Post Your Comments