വാഷിങ്‌ടൺ: ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍ തിരിച്ചടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ പദ്ധതിയെ എതിര്‍ത്തതോടെ ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസാക്കാനായില്ല. ബില്ല് പാസാവാന്‍ യുഎസ് കോൺഗ്രസിൽ കുറഞ്ഞത് 215 റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗങ്ങളുടെ പിന്തുണ വേണം.എന്നാൽ വോട്ടെടുപ്പിൽ 35 ഓളം അംഗങ്ങൾ ബില്ലിനെ എതിർത്തു. പുതിയ ബില്ലിനു വേണ്ടത്ര മാറ്റങ്ങൾ ഇല്ലെന്നായിരുന്നു കാരണം.
ഡൊണാൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു പുതിയ ഇൻഷുറൻസ് പദ്ധതി. ഒബാമ കെയര്‍ രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തമാണെന്നും താനത് ഉടച്ചുവാര്‍ക്കുമെന്നും തിരഞ്ഞെടുപ്പ് വേദികളിൽ ട്രംപ് പ്രസംഗിച്ചിരുന്നു. ബില്ല് പാസാവാതെ വന്നതോടെ അമേരിക്കയില്‍ ഒബാമാ കെയര്‍ പദ്ധതി നിലനിൽക്കാനുള്ള സാധ്യതകള്‍ ഏറിയിരിക്കുകയാണ്.
Post Your Comments