മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ ശിവസേന എംപിയുടെ മര്‍ദ്ദനത്തിന് ഇരയായത് കണ്ണൂര്‍ സ്വദേശിയായ രാമന് സുകുമാറിനെഎന്ന് റിപ്പോർട്ടുകൾ.എയര്‍ ഇന്ത്യയില്‍ മാനേജരായ രാമൻ സുകുമാറിനെ ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദ് ചെരുപ്പു കൊണ്ട് മർദ്ദിക്കുകയായിരുന്നു. താൻ 25 തവണ മർദ്ദിച്ചു എന്ന് എം പി മാധ്യമങ്ങൾക്കു മുന്നിൽ പറയുകയും ചെയ്തു.സംഭവം വന്‍ വിവാദമായിട്ടും ഉദ്യോഗസ്ഥനോട് മാപ്പു പറയാന്‍ തയ്യാറല്ലെന്നാണ് എംപിയുടെ നിലപാട്.
സംഭവത്തെ തുടര്‍ന്ന് ഗെയ്ക്വാദിനെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന് കീഴിലുള്ള എല്ലാ വിമാനങ്ങളിലും വിലക്കി.ഇതേ തുടര്‍ന്ന് മുംബൈയിലേയ്ക്ക് എംപി ട്രെയിനിലാണ് പോയത്. ബിസിനസ് ക്ലാസ് ബുക്ക് ചെയ്തിരുന്ന എം പിക്ക് എക്കണോമി ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നതാണ് ക്ഷുഭിതനാക്കിയത്.എന്നാൽ വിമാനത്തിൽ ബിസിനസ് ക്ലാസ് ഇല്ലായിരുന്നെന്നും ഇത് മുൻകൂട്ടി എം പിയുടെ ഓഫീസിൽ അറിയിച്ചിരുന്നതാണെന്നുമാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ നിലപാട്.
Post Your Comments