ന്യൂഡല്‍ഹി: ആത്മഹത്യയെ ക്രിമിനല്‍ കുറ്റമാക്കരുതെന്ന് ശശി തരൂര്‍. ആത്മഹത്യയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനെ അനുകൂലിക്കുകയായിരുന്നു തരൂര്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയാണ് ബില്‍ പാര്‍ലമെന്റില്‍ വെച്ചത്.
ആത്മഹത്യയ്ക്ക് പ്രത്യേക മാനസിക പരിചരണമാണ് ആവശ്യം എന്ന വാദമുന്നയിച്ചായിരുന്നു ബില്‍ അവതരണം. ഇതിനെക്കുറിച്ച് ശശി തരൂര്‍ പറഞ്ഞതിങ്ങനെ.. ആ വേദന എനിക്കറിയാം. ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്. അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അതിന്റെ വേദന അറിയൂ. അതിനാല്‍ ആത്മഹത്യയെന്ന പ്രവണതയ്ക്ക് മാനസിക പരിചരണമാണ് ആവശ്യമെന്നും ശശി തരൂര്‍ പറഞ്ഞു.
Post Your Comments