
കൊല്ലം: കുണ്ടറയിൽ 14 വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഡിവൈഎസ്പിയുടെ റിപ്പോർട്ട് കൊല്ലം റൂറൽ എസ്പി തള്ളിയിരുന്നു.
2010 ലാണ് 14 കാരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കുണ്ടറ പീഡനക്കേസില്‍ മരിച്ച പെണ്‍കുട്ടിയുടെ മുത്തച്ഛന് അറസ്റ്റിലായതിന് പിന്നാലെയാണ് മരിച്ച 14 കാരന്റെ അമ്മ വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്. അറസ്റ്റിലായ വിക്ടര്‍ തന്നെയാണ് 14 കാരന്റെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
Post Your Comments