ചൂട് ഒരു വലിയ പ്രശ്നമായി ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസമെങ്കിലും ചൂടിനെ പഴിക്കാത്തവരായി ആരും ഉണ്ടാകില്ല. ചൂടിനെ പഴിക്കുന്നതിന് മുന്‍പായി നമ്മുടെ വീട് എന്തുകൊണ്ട് ഇങ്ങനെ ചൂടാകുന്നു എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. വീട് നിര്‍മിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്താല്‍ ചൂടിനെ നിസാരമായി ഒഴിവാക്കാന്‍ കഴിയുന്നതേയുള്ളൂ.
സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഈ ഭാഗത്ത് ചുമരുകള്‍ വരാതെ വീടിന്റെ കാര്‍പോര്‍ച്ചോ സിറ്റൗട്ടോ വരാവുന്ന രീതിയില്‍ ക്രമീകരിക്കാം. വെയില് അധികം പതിക്കാത്ത വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ പരമാവധി വലിയ ജനലുകള്‍ വെയ്ക്കാം. കോണ്‍ക്രീറ്റിനകത്ത് ഓട് വച്ച് വാര്‍ക്കുന്ന രീതിയും ഫലപ്രദമാണ്. പരന്ന മേല്‍ക്കൂരകളേക്കാള്‍ ചെരിഞ്ഞ മേല്‍ക്കൂരകളാണ് ചൂടിനെ തടയാന്‍ നല്ലത്. ചെരിഞ്ഞ മേല്‍ക്കൂരയ്ക്ക് മേല്‍ ഓട് പതിക്കുന്നതും ഗുണം ചെയ്യും.
ഫ്ലോറിങ്ങില്‍ പ്രകൃതിദത്തമായ രീതി പരീക്ഷിക്കുന്നതും ഗുണകരമാണ്. തറയോടുകളുടേയും ചിരട്ടക്കരിയുടേയുമുള്ള തറകള്‍ ഇന്ന് പലരും പരീക്ഷിക്കുന്നുണ്ട്. വീട്ടുമുറ്റത്ത് ഇന്റർലോക്കുകൾ പണിയുന്നതും ചൂട് വർധിപ്പിക്കും. വീടിനുചുറ്റും പരമാവധി തണുപ്പ് നിലനിര്‍ത്താനായി നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് വളരെയധികം ഗുണം ചെയ്യും . ചെറിയ തരത്തിലുള്ള ചെടികള്‍ മുറിയ്ക്കകത്ത് വെക്കുന്നതും മുറിയിലെ ചൂട് കുറക്കാന്‍ സാധിക്കും.
Post Your Comments