സൗദി അറേബ്യയിൽ യു കെ അറ്റാക്ക് ചെയ്ത ഭീകരൻ മൂന്നു തവണ വന്നിട്ടുള്ളതായി സൗദി എംബസ്സിയുടെ സ്ഥിരീകരണം. എംബസ്സിയുടെ പത്രക്കുറിപ്പിലാണ് വിശദീകരണം. ഖാലിദ് മസൂദ് സൗദിയിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി 2005 നവംബർ മുതൽ 2006 നവംബർ വരെയും വീണ്ടും 2008 ഏപ്രിൽ മുതൽ 2009 ഏപ്രിൽ വരെയും സൗദിയിൽ തങ്ങിയിട്ടുള്ളതായും പത്രക്കുറിപ്പിൽ പറയുന്നു.വർക് വിസയിലായിരുന്നു ഇയാൾ സൗദിയിൽ എത്തിയതെന്നാണ് എംബസിയുടെ വിശദീകരണം.
ഒപ്പം 2015 മാർച്ചിൽ ആര് ദിവസത്തേക്ക് വന്നിട്ടുണ്ടെന്നും പറയുന്നു.സൗദിയിൽ ഇയാൾക്ക് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലം ഉള്ളതായി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇയാളുടെ പേരിൽ യാതൊരു വിധ കേസും ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.മുസ്ലിം മതം സ്വീകരിക്കുന്നതിന് മുൻപ് ഖാലിദ് മസൂദിന്റെ പേര് ആഡ്രിയൻ എൽമ്സ് എന്നായിരുന്നു. ചെറിയ കാര്യങ്ങൾക്ക് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവവക്കാരനായിരുന്നു ഇയാൾ എന്നും വിശദീകരണം ഉണ്ട്.
Post Your Comments