ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി. കെജ്‌രിവാളിനെ കൂടാതെ അഞ്ച് എഎപി നേതാക്കളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. തങ്ങള്‍ കുറ്റക്കാരല്ലെന്ന് എഎപി നേതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു.
ഏത് വിചാരണ നേരിടാനും തങ്ങള്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. മെയ് 20ന് കേസ് വീണ്ടും പരിഗണിക്കും. ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് കേസ്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയാണ് ആരോപണമുന്നയിച്ചത്.
ജെയ്റ്റ്‌ലി ഡിസിസിഎയുടെ അധ്യക്ഷനായിരുന്ന സമയത്ത് തിരിമറി നടത്തിയെന്നാണ് ആരോപണം. ഇതിനെതിരെയാണ് ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് നല്‍കിയത്. 10 കോടി രൂപ ആവശ്യപ്പെട്ടാണ് കേസ് നല്‍കിയത്.
Post Your Comments