KeralaNewsIndia

കച്ചവടം മാത്രം ലക്ഷ്യമാക്കി ആയുർവേദത്തിന്റെ “ബ്രാൻഡുകൾ ” ആകാൻ ശ്രമം നടത്തുന്നവർക്കെതിരെ കേന്ദ്രം പിടി മുറുക്കുന്നു

 

ന്യൂഡൽഹി:ആയുർവേദ ഔഷധങ്ങളുടെയും, ചികിത്സകളുടെയും പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കും പരസ്യങ്ങൾക്കും കടിഞ്ഞാണിടാൻ കേന്ദ്രം.തെറ്റിധരിപ്പിക്കുന്ന പരസ്യം നല്‍കുന്ന ഉല്‍പ്പനങ്ങള്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിലെ അനേകം പ്രമുഖ ബ്രാന്‍ഡുകള്‍ക്കെതിരെ നടപടി ഉണ്ടായേക്കും. പല ആയുർവേദ ഉൽപ്പന്നങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണ്.ഔഷധങ്ങളുടെ പേരെടുത്തുപറഞ്ഞ് പരസ്യം പാടില്ല എന്ന നിയമത്തെ മറികടന്നാണ് പലരുടെയും പരസ്യം.

അത് തന്നെ കഷണ്ടി മാറ്റും, നിറം വർധിപ്പിക്കും അവയവത്തിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കാനും, ബലം വർധിപ്പിക്കാനും, രോമ വളർച്ച ഉണ്ടാക്കാനും, അമിത രോമവളർച്ചയെ തടയാനും ഒക്കെ ഔഷധങ്ങളുടെ പേരെടുത്തു പറഞ്ഞാണ് പരസ്യം.ജനങ്ങൾ ഇത്തരം ചതിയിൽ വീഴുകയും ചെയ്യുന്നു.ആയുർവേദമരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ആയുഷ് മന്ത്രി ശ്രീപദ് യെശ്ശോ നായിക് പറഞ്ഞു.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ലോക്സഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.വർഷങ്ങളായി ഔഷധ നിർമ്മാണവും വിപണനവും നടത്തുന്ന പ്രമുഖ കമ്പനികൾ അവരുടെ ഔഷധങ്ങളെക്കുറിച്ചോ അവയുടെ ഗുണഗണങ്ങളെക്കുറിച്ചോ പൊതുജനത്തിനിടയിൽ സാധാരണയായി പരസ്യം ചെയ്യാറില്ല.എന്നാൽ പെട്ടെന്ന് പൊട്ടിമുളച്ച കമ്പനികൾ പരസ്യം മൂലം വലിയ ബ്രാൻഡുകളായി മാറുകയും ഗുണ നിലവാരം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. കേരളത്തിലെ പല പ്രമുഖ ബ്രാൻഡുകൾക്കും പിടി വീഴുമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button