മുംബൈ : പാകിസ്താനില്‍ ഒറ്റപ്പെട്ട് പോയതിന്റെ അനുഭവം വിവരിച്ച് ഇന്ത്യന്‍ സൈനികന്‍. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ അബദ്ധത്തില്‍ പാക് അതിര്‍ത്തി കടന്ന ചന്ദു ബാബുലാല്‍ ചവാനാണ് തന്റെ ദുരനുഭവം വിവരിച്ചത്. നാല് മാസത്തോളം പാകിസ്താന്‍ തടവില്‍ കഴിഞ്ഞ ചവാനെ ജനുവരി 21നാണ് പാകിസ്താന്‍ വിട്ടയച്ചത്. ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ നിയമിക്കപ്പെട്ട ചവാന്‍ സെപ്റ്റംബര്‍ 29നാണ് അബദ്ധത്തില്‍ അതിര്‍ത്തി കടന്നത്. തുടര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായി.
പാക് സൈന്യത്തിന്റെ പിടിയിലായതോടെ വസ്ത്രങ്ങള്‍ അഴിച്ചു വാങ്ങുകയും ഒരു കാറില്‍ കയറ്റിക്കൊണ്ട് പോകുകയുമായിരുന്നു. തുടര്‍ന്ന് ഒരു ഇരുട്ട് മുറിയില്‍ അടച്ചു. ആ മുറിയില്‍ എല്ലായ്‌പ്പോഴും ഇരുട്ടായിരുന്നു. ടോയ്‌ലറ്റും കിടക്കാനുള്ള മുറിയും ആ മുറിക്കുള്ളില്‍ തന്നെയുണ്ടായിരുന്നു. പാക് സൈന്യം പതിവായി മര്‍ദ്ദിക്കുമായിരുന്നു. കരയാത്ത ഒരു ദിവസം പോലുമില്ലായിരുന്നു. മരിച്ചിരുന്നെങ്കില്‍ എന്ന് പോലും ആഗ്രഹിച്ചിരുന്നെന്നും ചവാന്‍ പറഞ്ഞു.
ഇരുട്ടു മുറിയില്‍ കഴിയുമ്പോള്‍ രാത്രിയാണോ പകലാണോ എന്ന് പോലും മനസിലാക്കാന്‍ പറ്റിയിരുന്നില്ല. കുടുംബത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് മരിക്കാന്‍ ആഗ്രഹിച്ചത്. അവര്‍ പതിവായി മയക്കാനുള്ള കുത്തിവയ്പ്പ് നല്‍കിയിരുന്നു. ഉറി ഭീകരാക്രമണത്തിന് പകരം ചോദിക്കാനാണ് താന്‍ അതിര്‍ത്തി കടന്നതെന്ന് ഒരു ഘട്ടത്തില്‍ പാക് െൈസനികരോട് പറഞ്ഞതായും ചവാന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments