പത്മശ്രീ തിലകന് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന തിലകന് അനുസ്മരണം ഞായറാഴ്ച വൈകിട്ട് 5.30ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും. ചടങ്ങില്‍വെച്ച് നാലാമത് തിലകന് പുരസ്കാരം നടന് മധുവിന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സമ്മാനിക്കും.
ഹൈബി ഈഡന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ തിലകന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകളും വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന് ചെയര്‍മാനും സംവിധായകനുമായ വിനയന് അറിയിച്ചു.
Post Your Comments