ലക്‌നൗ : കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് നേരെ ആസിഡാക്രമണം. കൂട്ടബലാത്സംഗത്തിന് ശേഷവും സമൂഹത്തില്‍ ധീരതയോടെ ജീവിതം മുന്നോട്ട് നയിച്ച യുവതിക്ക് നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ട്രെയിനില്‍ ലക്‌നൗവില്‍ നിന്നും 100 കിലോ മീറ്റര്‍ അകലെ ഉന്‍ചഹാറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചത്. ആസിഡാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ലക്‌നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റ് ലക്‌നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന യുവതിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു. കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് മു്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. 2008ല്‍ റായ്ബലിയില്‍ വച്ച് മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തിരുന്നു. അന്നും യുവതിക്ക് നേരെ ആസിഡാക്രമണം ഉണ്ടായിരുന്നെങ്കിലും യുവതി ധീരമായി ആക്രമണം അതിജീവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ഏറുന്നതിനിടെയാണ് യുവതിയ്ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായത്.
Post Your Comments