NewsIndia

അജ്മീർ ദർഗയിൽ കസവു പുതപ്പ് സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : അജ്മീർ ദർഗയിൽ കസവു പുതപ്പ് സമർപ്പിച്ച് പ്രധാനമന്ത്രി. രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ദർഗയിൽ മാർച്ച് അവസാനം ആരംഭിക്കുന്ന ഉറൂസിൽ പങ്കെടുക്കാൻ പോകുന്ന കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി,​ ജിതേന്ദ്രസിംഗ് എന്നിവർക്ക പുതപ്പ് കൈമാറുന്ന ചിത്രം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പുറത്ത് വിട്ടു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ അടയാളമാണ് സൂഫി ആചാര്യനായ ഖ്വാജ മൊയ്നുദീൻ ചിസ്തി എന്നും അദ്ദേഹത്തിന്റെ സേവനങ്ങൾ വരുംതലമുറയ്ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button