IndiaInternational

പാക് അധീന കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയാൽ ഇന്ത്യ പാക് പ്രശ്ന പരിഹാരം ഉണ്ടാവും- കേന്ദ്ര സർക്കാർ

 

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പ്രശ്നങ്ങള്‍ക്കുള്ള ഏക കാരണം കശ്മീരിലെ അനധികൃത പാക് കടന്നു കയറ്റമാണെന്ന് ഇന്ത്യ.അധിനിവേശ കശ്മീരിനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ച്‌, ഇന്ത്യയുടെ ഭാഗമാക്കുക മാത്രമാണ് പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. പാകിസ്ഥാൻ ഗില്‍ജിത്- ബാള്‍ട്ടിസ്ഥാന്‍ അടക്കം കശ്മീര്‍ മേഖലയിലെ കടന്നു കയറ്റത്തില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ തീരുമാനങ്ങൾ ഉറച്ചതാണ്. അതിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് 1994 -ൽ തന്നെ പാര്‍ലമെന്റില്‍ അഭിപ്രായ ഏകീകരണം ഉണ്ടാക്കിയതുമാണ് ജിതേന്ദ്ര സിങ് കൂട്ടിച്ചേർത്തു. പാകിസ്ഥാൻ ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിദ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ കാശ്മീരിലെ ജനങ്ങളുടെ ഇഷ്ടങ്ങൾ ഇന്ത്യ അടിച്ചമർത്തുകയാണെന്ന് പറഞ്ഞിരുന്നു.ഇതിന്റെ മറുപടിയായാണ് ജിതേന്ദ്ര സിംഗിന്റെ ഈ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button