കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കുകയും പിന്നീട് കുട്ടി മരിക്കുകയും ചെയ്ത കേസിലെ പ്രതിയായ കുട്ടിയുടെ മുത്തശ്ശന്‍ വിക്ടറിന് പിന്നാലെ ഇയാളുടെ ഭാര്യയും അറസ്റ്റില്‍.
നേരത്തെ മുതല്‍ കുട്ടിയുടെ അമ്മൂമ്മ ലത പോലീസ് നീരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ പോലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. വൃക്ക രോഗിയായ ലതയെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
വിക്ടര്‍ പീഡിപ്പിച്ച തന്റെ പേരക്കുട്ടികളായ രണ്ടു പെണ്‍കുട്ടികളെയും പറ്റിയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ട് ഇവര്‍ക്കു അറിവുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ പീഡനവിവരം ഇവര്‍ രഹസ്യമായി വയ്ക്കുകയായിരുന്നു. ഇതേ തുര്‍ന്നു പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു നേരത്തെ ചോദ്യം ചെയ്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് മരിച്ച കുട്ടിയുടെ മാതാവും പോലീസ് നിരീക്ഷണത്തിലാണ്. അമ്മയ്ക്കും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന വിവരം അറിയാമായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
Post Your Comments