ന്യൂഡല്‍ഹി•വോട്ടിംഗ് മെഷീന്റെ കൃത്യതയും കാര്യക്ഷമതയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചു. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് സി.ബി.ഐക്ക് നോട്ടീസ് അയക്കണമെന്ന പരാതിക്കാരെൻറ അപേക്ഷ കോടതി തള്ളി. അന്വേഷണം ആവശ്യപ്പെട്ട് എം.എൽ ശർമ എന്നയളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ പാർട്ടികൾക്ക് തിരിച്ചടി നേരിട്ടത് വോട്ടിങ് മെഷീനിൽ കൃത്രിമം കാണിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് ബി.എസ്.പി നേതാവ് മയാവതിയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ശര്‍മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയിരുന്നു. ആരോപണം ഉന്നയിക്കുന്നവരോട് വോട്ടിങ് മെഷീനിൽ കൃത്രിമം കാണിക്കുന്നത് എങ്ങനെയെന്ന് മാതൃകകൾ കാണിച്ച് ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആർക്കും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും ബിഎസ്പിയുടെ നോട്ടീസിന് തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകിയിരുന്നു.
Post Your Comments