ദുബായ്:അമേരിക്കയിലേക്ക് ദുബായ് വഴി പോകുന്ന എമിറേറ്റ്‌സ് യാത്രക്കാർക്ക് ഹാൻഡ്ബാഗിൽ ലാപ്‌ടോപ്പും മൊബൈൽ ഫോണും കൊണ്ടുപോകാൻ എമിറേറ്റ്‌സ് പുതിയ സൗകര്യം ഒരുക്കി.ലാപ്‌ടോപ്പും മൊബൈൽ ഫോണും ടാബ്ലെറ്റും അമേരിക്കൻ വിമാനത്തിലേക്ക് കയറുന്നതിന് മുന്നേ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നിൽ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
നിരോധിത വസ്തുക്കൾ സുരക്ഷിതമായി പാക്ക് ചെയ്തു ചെറിയ പെട്ടികളിൽ ആക്കി വിമാനത്തിൽ കയറ്റും.ഇവ അമേരിക്കയിൽ എത്തുമ്പോൾ അതാത് ഉടമസ്ഥർക്ക് തിരികെ നല്കുന്നതാണ്.ഈ സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കും.ദുബായിയിൽ നിന്നും അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാർ മൊബൈൽ ലാപ്ടോപ്പ് ടാബ്ലറ്റ് എന്നിവ ചെക്ക് ഇൻ ബാഗുകളിൽ സൂക്ഷിക്കേണ്ടതാണ്.ഇവയ്ക്കായി ഹാൻഡ് ബാഗുകളിൽ കർശന പരിശോധന തന്നെ ഉണ്ടാവും.
എമിറേറ്റ്‌സ് പ്രസിഡന്റ് സർ ടിം ക്ലാര്‍ക്കിന്റെ വാക്കുകളിലേക്ക് “നമ്മുടെ ലക്‌ഷ്യം എന്തെന്നാൽ ഈ പുതിയ നിയമങ്ങൾ പാലിക്കുകയും അവയൊന്നും ഉപഭോക്താക്കളുടെ ഇഷ്ടങ്ങളെ ബാധിക്കാതെയും നടപ്പാക്കുക എന്നുള്ളതാണ്.”
മാർച്ച് 25 മുതൽ ദുബായിൽ നിന്നും അമേരിക്കയിലേക്കുള്ള നോൺ സ്റ്റോപ്പ് വിമാനങ്ങളിൽ മൊബൈൽ ഫോണും മെഡിക്കൽ ഉപകാരണങ്ങളുമല്ലാതെ മറ്റൊന്നും ക്യാബിനുള്ളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല.ഇത് അമേരിക്കൻ ഗതാഗത സുരക്ഷാ വിഭാഗത്തിന്റെ പുതിയ നിർദേശമാണ്.
Post Your Comments