KeralaNews

ഉത്സവത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി; മേല്‍ശാന്തി ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്

ആലപ്പുഴ: മാവേലിക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തിപരത്തി. മേല്‍ശാന്തി ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്ര മേല്‍ശാന്തി മാവേലിക്കര വെള്ളിമന ഇല്ലം ശങ്കരന്‍ നമ്പൂതിരിക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച ഉച്ചക്കു ശേഷം ആറാട്ട് എഴുന്നള്ളത്തിനിടെയായിരുന്നു സംഭവം. ആറാട്ട് എഴുന്നള്ളത്തിനായി തിടമ്പേറ്റി ആനകളെ നടപ്പന്തലിനടുത്ത് എത്തിക്കവെ കാശിനാഥന്‍ എന്ന ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആന ശ്രീകൃഷ്ണന്‍റെ പ്രധാന തിടമ്പേറ്റി നിന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആനയായ ഉണ്ണികൃഷ്ണനെ കുത്തി. കുത്തേറ്റ ആനയുടെ പുറത്തായിരുന്ന മേൽശാന്തി ഇതിനിടെ തെറിച്ചു താഴെവീഴുകയായിരുന്നു. വിരണ്ട ആന ആനക്കൊട്ടിലിലേക്ക് ഓടിക്കയറിയതും പാപ്പാന്‍മാരുടെ സമയോചിതമായ നീക്കവും ദുരന്തം ഒഴിവാക്കി.

ആന വിരണ്ടതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തജനങ്ങള്‍ക്ക് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ ശങ്കരന്‍ നമ്പൂതിരിയെ കണ്ടിയൂരിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button