തിരുവനന്തപുരം: മൂന്നു മാസത്തെ സര്‍വേയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 61 വകുപ്പുകളിൽ നടത്തിയ സർവേയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് അഴിമതിയിൽ ഒന്നാം സ്ഥാനം. അഴിമതിവിരുദ്ധ സൂചികയില്‍ അഞ്ചായി തരം തിരിച്ചുള്ള സർവെയിലുള്ള റിപ്പോർട്ട് വിജിലന്‍സ് ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി.സേവനം ലഭിക്കാന്‍ കൈക്കൂലി കൊടുക്കണം, ആവശ്യത്തിന് സേവനം ലഭിക്കില്ല, അല്ലെങ്കിൽ സേവനം നിഷേധിക്കുന്നു, അധികാര ദുര്‍വിനിയോഗത്തിലൂടെ പൊതു പണം നഷ്ടപ്പെടുത്തുന്നു, യാതൊരു നിലവാരവുമില്ലാത്ത സേവനം നല്‍കുന്നു, ജനോപകാരമില്ലാത്ത പദ്ധതികള്‍ നടപ്പാക്കുന്നു എന്നിങ്ങനെയാണ് 14 ജില്ലകളിലും അഴിമതിയെ കണക്കാക്കാനായി പരിഗണിച്ച കാര്യങ്ങൾ.
ജനങ്ങളുമായി നേരിട്ടിടപഴകുന്ന തദ്ദേശ സ്വയം ഭരണ വവകുപ്പാണ് അഴിമതിയിൽ ഒന്നാമതെന്നാണ് വിജിലൻസ് റിപ്പോർട്ട്. ആലപ്പുഴ എറണാകുളം ജില്ലയിലെ ജനങ്ങളുടെയിടയിൽ അഴിമതിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാനായി പ്രത്യേക പഠന സർവേയും നടത്തി. ഇതിനു പരിഹാരമായി വിജിലൻസ് നിർദ്ദേശിച്ചിരിക്കുന്നത്,ഏറ്റവും മുകളിലുള്ള വകുപ്പിൽ പുതുതായി ചേരുന്ന ഉദ്യോഗസ്ഥന് അഴിമതിക്കെതിരെ പരിശീലനം കൊടുക്കാനുംഅഴിമതി ഒഴിവാക്കി സല്‍ഭരണം സാധ്യമാക്കാനുള്ള നടപടികള്‍ എല്ലാ വകുപ്പുകളിലും ഉറപ്പാക്കാനും ആണ്.
Post Your Comments