
കൊല്ലം: പുനലൂരില്‍ തൂങ്ങിമരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്. കുട്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുനലൂര്‍ കരവാളൂരിലാണ് സംഭവം നടന്നത്.
കരവാളൂര്‍ പൊയ്കമുക്ക് സ്വദേശിയായ വിദ്യാര്‍ഥിയെ ഞായറാഴ്ച വൈകിട്ടാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിയുടെ സ്‌കൂളിലെ വാര്‍ഷികത്തിന് കൊണ്ടുപോകാത്തതിന്റെ മനോവിഷമത്തിലാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. പക്ഷേ, കുണ്ടറ പീഡനത്തില്‍ തിരിച്ചടി നേരിട്ട പോലീസ് വിരലടയാള വിദഗ്ധരും സൈന്റിഫിക് ഓഫീസറും സ്ഥലത്തെത്തിയ ശേഷമായിരുന്ന ഇന്‍ക്വസ്റ്റ് നടത്തിയത്.
സഹോദരിയുടെ സ്‌കൂളില്‍ എല്ലാവരും വാര്‍ഷികത്തിന് പോയപ്പോള്‍ 13 വയസുകാരന്‍ വീട്ടില്‍ തനിച്ചായിരുന്നു. സഹപാഠികള്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍, ബന്ധുകള്‍ തുടങ്ങിയ പലരേയും പോലീസ് ഇതിനോടകം ചോദ്യം ചെയ്തു. ചിലരെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്.
Post Your Comments