IndiaNews

എം.എല്‍.എയ്ക്ക് അകമ്പടി പോയ പോലീസ് വാഹനത്തിനുനേരെ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ എം.എല്‍.എയ്ക്ക് അകന്പടി പോയ പോലീസ് വാഹനത്തിനുനേരെ ഭീകരാക്രമണം. ഷുപിയന്‍ എം.എല്‍.എ മുഹമ്മദ് യുസഫിന് അകമ്പടി പോകുമ്പോളായിരുന്നു പോലീസിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരര്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥരും വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

അനന്ത്‌നാഗില്‍നിന്നു ഷുപിയയിലേക്കു പോകുമ്പോളായിരുന്നു ആക്രമണം ഉണ്ടായത്. എം.എല്‍.എയുടെയും പോലീസിന്റെയും വാഹനങ്ങള്‍ക്കു നേരിയ കേടുപാടുകള്‍ സംഭവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button