NewsIndia

ഇന്ത്യക്കാര്‍ സുരക്ഷിതര്‍ : വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പാര്‍ലമെന്റിനടുത്ത് നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരാരും ഉള്‍പ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.ലണ്ടനില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ മറ്റ് റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒപ്പം പാര്‍ലമെന്റ് സ്‌ക്വയറിലേക്ക് പോകുന്നതില്‍ നിന്നും ജനങ്ങളെ മന്ത്രി വിലക്കിയിട്ടുമുണ്ട്.

അതേസമയം യു.കെയില്‍ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ലണ്ടനില്‍ നടന്ന ആക്രമണ ആഴത്തിലുള്ള ദു:ഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ബ്രിട്ടനൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ദു:ഖം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button