NewsIndia

കോടീശ്വരന്മാരായ മുന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പെന്‍ഷന്‍ നല്‍കുന്ന കാര്യത്തിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു- നിർണ്ണായക വിധി ഉടൻ

 

ന്യൂഡൽഹി: ഒരിക്കൽ എം പിയോ എം എൽ എ യോ ആയാൽ ജീവിതം സുരക്ഷിതമാകും എന്ന സ്ഥിതിയാണ് ഇന്ന് പല രാഷ്ട്രീയക്കാർക്കും. അധികാര സ്ഥാനത്തിരുന്നു പലരും കോടികൾ സമ്പാദിക്കുകയും അനധികൃതയായി സ്വത്തു ചേർക്കുകയും ചെയ്യുന്നു. എന്നാൽ ചിലർ ഇതിൽ നിന്ന് വ്യത്യസ്തരുമാണ്. പക്ഷെ ഭൂരിഭാഗവും ആദ്യത്തെ വിഭാഗത്തിൽ പെടുന്നവരാണ്. ഇവരുടെ അധികാര സമയം കഴിഞ്ഞാൽ ഇവർക്ക് പെൻഷൻ പോലെയുള്ള ആനുകൂല്യവും ലഭിക്കുകയും ചെയ്യുന്നു.

ഇപ്പോൾ സുപ്രീം കോടതിയിൽ ഇതിനെതിരെ പൊതുതാത്പര്യ ഹർജി പോയിരിക്കുകയാണ്.പെൻഷനടക്കം മുൻ ജനപ്രതിനിധികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ തുടരുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായമാരാഞ്ഞു.മുൻ ജനപ്രതിനിധികൾക്ക് ആയുഷ്‌കാലം സൗജന്യ തീവണ്ടിയാത്ര പോലുള്ള സൗകര്യങ്ങൾ നൽകേണ്ട കാര്യമെന്താണെന്ന് കോടതി ചോദിച്ചു.

സാധാരണ പൗരന്മാർ ബുദ്ധിമുട്ടി ജീവിക്കുന്ന സാഹചര്യത്തിൽ ഇവർക്ക് മാത്രം എന്തിന് ആനുകൂല്യം നൽകണമെന്നാണ് കോടതിയുടെ ചോദ്യം.ഒരു ദിവസം എം എൽ എ ആയോ എം പി ആയോ ഇരുന്നവർക്കു പോലും ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ലോക്‌സഭയുടെയും രാജ്യസഭയുടെയും സെക്രട്ടറി ജനറൽമാരോടും കോടതി അഭിപ്രായം തേടിയിട്ടുണ്ട്. നികുതി ദായകരുടെ പണം മുൻജനപ്രതിനിധികൾക്ക് നൽകുന്നത് ജനാധിപത്യ മര്യാദയല്ലെന്നാണ് പരാതിക്കാരുടെ വാദം.ലോക് പ്രഹരി എന്ന സംഘടന നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button