കൊല്ലം: സീരിയലുകളിലും ഹ്രസ്വസിനിമകളിലും ബാലതാരമായി അഭിനയിക്കുന്ന പെണ്‍കുട്ടിയെ പ്രമുഖരുടെ മക്കൾ ബലാത്സംഗം ചെയ്തതായി പരാതി.സംഭവത്തില്‍ പരാതിയുമായി വനിതാസെല്ലില്‍ എത്തിയ പെണ്‍കുട്ടിയേയും മാതാവിനെയും വനിതാ സി.ഐ. അപമാനിച്ചിറക്കി വിട്ടതായും കേസിൽ വ്യവസായ പ്രമുഖരുടെ മക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നറിഞ്ഞപ്പോൾ കേസ് ഒത്തുതീര്‍പ്പാക്കാന്‍ വനിതാസെല്‍ സി.ഐ. ശ്രമിച്ചെന്നുമാണ് പെൺകുട്ടിയുടെയും മാതാവിന്റെയും ആരോപണം. തുടര്‍ന്ന് ബാലതാരവും അമ്മയും കമ്മിഷണര്‍ക്കു പരാതി നല്‍കിയതിനേത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായതോടെ മറ്റു പ്രതികളെ രക്ഷിച്ചെടുക്കാൻ പോലീസ് ശ്രമിക്കുന്നതായും ആരോപണമുണ്ട്.
കുളപ്പാടം പുളിവിളവീട്ടില്‍ അബ്ദുള്‍ സലാമിന്റെയും നെടുമ്പന ഗ്രാമപഞ്ചായത്തിലെ സി.പി.എം. മെമ്പറുടെയും മകന് ഫൈസല്‍(27)ആണ് പിടിയിലായത്. എട്ടു മാസം മുൻപ് പീഡനത്തിനിരയായ പെൺകുട്ടിയും മാതാവും പരാതി നൽകാനെത്തിയെങ്കിലും അവരെ വിരട്ടിയിറക്കി വിട്ടതിനാൽ പിന്നീട് കഴിഞ്ഞയാഴ്ചയാണ് കമ്മീഷണർക്ക് പരാതി നൽകിയത്.പീഡനപരാതി പിന്‍വലിച്ച് ഇരുവിഭാഗങ്ങളുമായി ഒത്തുതീര്‍പ്പു ചര്‍ച്ചനടത്താനാണ് സി.ഐ. ശ്രമിച്ചതെന്നും പരാതി സ്വീകരിക്കില്ലെന്നു നിലപാടെടുത്തതായും പെൺകുട്ടിയുടെ ‘അമ്മ പറയുന്നു.ഇവര്‍ സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസില്‍ നേരിട്ടെത്തി എസ്.പി. സതീഷ് ബിനോയ്ക്കാണ് പരാതി നൽകിയത്.
സിനിമാ ലൊക്കേഷനിലേക്കെന്നു പറഞ്ഞു കുട്ടിയെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയാണ് മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചത്.പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞശേഷം ലൊക്കേഷനിലേക്കു പോകാമെന്നായിരുന്നു കുട്ടിയോട് ഇവർ പറഞ്ഞു വിശ്വസിപ്പിച്ചത്. പിറന്നാൾ ആഘോഷങ്ങൾക്കിടെയാണ് കുട്ടിയെ ഇവർ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വിടുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ഉന്നത പിടിപാടുള്ള ഇവരെ രക്ഷിക്കാൻ പല ശ്രമങ്ങളും നടക്കുന്നതായി ആരോപണമുണ്ട്.
Post Your Comments