മസ്‌കറ്റ് : ഒമാനില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് ഇനി ഇരട്ടി നികുതി. ഒമാനില്‍ സിഗരറ്റ്, മദ്യം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് നൂറ് ശതമാനം വരെ നികുതിയില്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുകയില, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവയാണ് പൊതുധാരണപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കള്‍. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യമെങ്കില്‍ ഭാവിയില്‍ ഇതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
ധാരണ പ്രകാരം അമ്പത് മുതല്‍ നൂറ് ശതമാനം വരെ നികുതി വര്‍ധനവാണ് ഉണ്ടാവുക. പുകയിലയ്ക്കും മദ്യത്തിനുമുള്ള കസ്റ്റംസ് നികുതി ഇതിന് പുറമെ തുടരുകയും ചെയ്യും. നികുതിയുടെ വിശദ വിവരങ്ങള്‍ സെക്രട്ടറിയേറ്റ് ജനറല്‍ ഫോര്‍ ടാക്‌സേഷന്‍ വൈകാതെ പുറത്തുവിടും. ചികിത്സാ ചെലവ് കുറക്കുന്നതിനൊപ്പം എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
Post Your Comments