ദുബായില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ട്. ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. 13 ആം ഇന്റര്‍നാഷ്ണല്‍ പ്രോപ്പര്‍ട്ടി ഷോയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 50ഓളം രാജ്യങ്ങളില്‍ നിന്നായി 200 എക്സിബിറ്റേഴ്സ് ഇന്റര്‍നാഷ്ണല്‍ പ്രോപ്പര്‍ട്ടി ഷോയിൽ പങ്കെടുത്തിരുന്നു.
ഏകദേശം 21 കോടിയിലധികം രൂപയോളമാണ് ഇന്ത്യ ചെലവഴിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിയല്‍ എസ്റ്റ്റ്റേറ്റ് കമ്പനികള്‍ ഇതുവരെ വരെ 15 കോടി നിക്ഷേപിച്ചതായും കണക്കുകൾ പറയുന്നു. ദുബായില്‍ സെറ്റിലാകാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഇന്ത്യക്കാരാണ്. നിക്ഷേപത്തിലെ വമ്പന്‍ തിരിച്ച് വരവ്, സൗജന്യ ടാക്സ് തുടങ്ങിയ കാരണങ്ങളാലാണ് ഇന്ത്യക്കാരെ ദുബായ് ആകര്‍ഷിക്കുന്നത്. കണക്കുകൾ പ്രകാരം പാകിസ്ഥാൻ ഏഴ് കോടി രൂപയാണ് ദുബായിൽ ചിലവഴിക്കുന്നത്. അതേസമയം, 9 കോടിയാണ് ലണ്ടൻ ദുബായിൽ നിക്ഷേപിക്കുന്നത്.
Post Your Comments