NewsIndia

ഐഡിയ -വോഡഫോണ്‍ ലയനം: മോദിയുടെ സഹായം തേടി കമ്പനികള്‍

ന്യൂഡല്‍ഹി:ഐഡിയ -വോഡഫോണ്‍ ലയന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായം തേടി കമ്പനി ഉടമകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുകമ്പനികളും ലയിച്ചെങ്കിലും ഇതിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ.

ഈ നടപടികള്‍ വേഗത്തിലാക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യവുമായാണ് ഐഡിയയുടെ ഉടമസ്ഥരായ ആദിത്യബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗളം ബിര്‍ള, വോഡഫോണ്‍ ഗ്രൂപ്പ് സിഇഒ വിക്‌റ്റോറിയ കോളിയോ എന്നിവര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ഇവര്‍ക്കൊപ്പം വോഡഫോണ്‍ ഇന്ത്യ മാനേജിങ്ഡയറക്ടര്‍ സുനില്‍ സൂദ്, കമ്പനിയുടെ ഡയറക്ടര്‍ പി.ബാലാജി, ഐഡിയ സെല്ലുലാര്‍ എം.ഡി ഹിമാന്‍ഷു കപാനിയ എന്നിവരുമുണ്ടായിരുന്നു. 45 മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദിയുമായി ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. കേന്ദ്രടെലികോം മന്ത്രി മനോജ് സിന്‍ഹയെയും ഇവര്‍ കാണുമെന്നാണ് റിപ്പോര്‍ട്ട്.

വന്‍ ഓഫറുമായി രംഗത്തെത്തിയ മുകേഷ് അംബാനിയുടെ ജിയോയുടെ വെല്ലുവിളിയെ അതിജീവിക്കാനാണ് ഇന്ത്യയിലെ പ്രമുഖ സെല്ലുലാര്‍ കമ്പനികളായ ഐഡിയയും വോഡഫോണ്‍ ഇന്ത്യയും ലയിക്കാന്‍ തീരുമാനിച്ചത്. ഈ ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാദാക്കളായി ഇവര്‍ മാറി. പുതിയ കമ്പനിയുടെ ചെയര്‍മാനായി ഐഡിയ ചെയര്‍മാന്‍ കുമാര്‍മംഗളം ബിര്‍ളയെ ഇതിനകം തെരഞ്ഞെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button