കൂടല്ലൂര്‍ : ഭിന്നശേഷിയുള്ള മൂന്നു വയസുകാരി പെണ്‍കുട്ടിയെ പിതാവ് മദ്യലഹരിയില്‍ തീകൊളുത്തി കൊലപ്പെടുത്തി. ചുമട്ടുതൊഴിലാളിയായ ആര്‍. അറുമുഖനാ(35)ണു മകള്‍ അനുശ്രീയെ തീകൊളുത്തി കൊന്നത്. കുട്ടിയുടെ അമ്മ നതിയ നല്‍കിയ പരാതിയില്‍ കുമാരാച്ചി പൊലീസ് അറുമുഖനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത്: അറുമുഖനും നതിയയ്ക്കും രണ്ടു പെണ്‍മക്കളാണുള്ളത്. മൂത്ത പെണ്‍കുട്ടി അരുണ(5)യും ഇളയകുട്ടി അനുശ്രീയും. അനുശ്രീ ജന്മനാ ബധിരയും മൂകയുമാണ്. തിരുപ്പൂരില്‍ ജോലി ചെയ്യുന്ന അറുമുഖന്‍ ആഴ്ചയിലൊരിക്കല്‍ മാത്രമാണ് വീട്ടിലെത്തുക. ഭാര്യയുമായി വഴക്കിടുന്നതു പതിവായിരുന്നു. ചൊവ്വാഴ്ച എത്തിയ അറുമുഖന്‍ മദ്യപിച്ച ശേഷം പതിവുപോലെ വഴക്കിട്ടു. മൂത്ത മകള്‍ അരുണയുമായി ഭാര്യ തന്റെ വീട്ടിലേക്കു പോയി. ഈ സമയം ഇളയമകള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. അറുമുഖന്റെ മാതാപിതാക്കളും വീട്ടിലില്ലായിരുന്നു. ഉറങ്ങിക്കിടന്ന മകളുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.
Post Your Comments