KeralaNews

ബാറുകളുടെയും ബിയർ പാർലറുകളുടെയും ലൈസൻസ് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെയും ബിയർ ആന്‍റ് വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി സർക്കാർ നീട്ടി. വ്യവസ്ഥകൾക്ക് വിധേയമായി മൂന്ന് മാസത്തേക്കാണ് ലൈസൻസ് നീട്ടിനൽകിയിരിക്കുന്നത്. പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ വൈകുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവിലുള്ള നിരക്കിന്റെ ആനുപാതികമായ ലൈസന്‍സ് ഫീസ് ഈടാക്കിയാവും നീട്ടി നല്‍കല്‍.

അബ്കാരി നിയമമനുസരിച്ച്‌ നല്‍കുന്ന മറ്റ് ലെസന്‍സുകളുടെയും കാലാവധി നിലവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ലൈസന്‍സ് ഫീസ് ഈടാക്കി ഏപ്രില്‍ ഒന്നു മുതല്‍ മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കും.

shortlink

Related Articles

Post Your Comments


Back to top button