യോഗയും ബിയറും തമ്മില്‍ തമ്മിൽ ബന്ധിപ്പിച്ചിരിക്കുകയാണ് ഒരു ബീയർ പാർലർ. ജർമ്മനിയിലെ ഈ ബീയര്‍ പാര്‍ലറില്‍ ഇവ തമ്മില്‍ യോജിപ്പിച്ച് ബോഗ എന്നൊരു സംഭവം ആരംഭിച്ചിരിക്കുകയാണ്. ഇവിടെ വരുന്നവര്‍ക്ക് ബീയര്‍ ആസ്വദിച്ച് കൊണ്ട് യോഗ ചെയ്യാം. ബിയര്‍ കുപ്പിയും പിടിച്ച് കൊണ്ടാണ് ഇവരുടെ യോഗ അഭ്യാസം എന്നതാണ് ഏറ്റവും കൗതുകകരം.
ബെര്‍ലിന്‍ പബ്ബിലെ പ്രധാന സൂത്രധാര ജൂല എന്ന യുവതിയാണ്. പാർലറിൽ വരുന്നവര്‍ പ്രാധാന്യം കൊടുക്കുന്നത് ബിയറിനു തന്നെയാണ്.അത് കുഴപ്പമില്ലെന്നാണ് ജൂലയുടെ പക്ഷം.യോഗയില്‍ അഗ്രഗണ്യര്‍ ആവാനല്ല മറിച്ച് ഒരു രസം എന്നാ നിലയില്‍ യോഗയുടെ പ്രാഥമിക പാഠങ്ങള്‍ പഠിക്കുക എന്നതാണ് ഉദ്ദേശം.
ആല്‍ക്കഹോളിന്‍റെ അംശം ഇല്ലാത്ത ബിയറും ലഭ്യമായത് കൊണ്ട് ഗര്‍ഭിണികള്‍ക്കും ഇവിടെ പ്രവേശനമുണ്ട്. മനസ്സിനെ യോഗ വഴി ഉന്മേഷമാക്കുകയും ചെയ്യാം. ബിയറും കുടിക്കാം.
Post Your Comments