ബെംഗളൂരു നഗരത്തിലെ സ്ത്രീ സുരക്ഷയിലുണ്ടായ വീഴ്ചയുടെ തെളിവുമായാണ് പുതിയ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. പശ്ചിമ ബെംഗളൂരുവിലെ വിജയ്നഗര്‍ മേഖലയിലാണു സംഭവം. രാത്രി റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ യുവാവ് കടന്നു പിടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നത്.
രണ്ടു പെണ്‍കുട്ടികള്‍ റോഡിലൂടെ നടന്നുപോകുന്നു. ഇവരുടെ പിന്നിലൂടെ വരികയായിരുന്ന ബൈക്ക് സ്ത്രീകളുടെ സമീപത്തേക്ക് അടുപ്പിക്കുന്നു. പിന്‍സീറ്റിലിരിക്കുന്നയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നു പിടിക്കുന്നു. തുടര്‍ന്നു ബൈക്ക് ഓടിച്ചു പോകുന്നു – ഇതാണു ദൃശ്യങ്ങളിലുള്ളത്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുന്ന പെണ്‍കുട്ടിയേയും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കുറ്റക്കാര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നാണു പൊലീസ് ഭാഷ്യം. ഇരകളേയും സോഷ്യല്‍ മീഡിയയില്‍ വിഡിയോ അപ്ലോഡ് ചെയ്തവരേയും കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments