ബെര്‍ലിന്‍: ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട യുവാക്കളെ ഉടന്‍ തന്നെ നാടുകടത്തും. സംശയത്തിന്റെ അറസ്റ്റ് ചെയ്ത ജര്‍മന്‍ പൗരന്മാരായ രണ്ടു യുവാക്കളെയാണ് നാടുകടത്താന്‍ ഒരുങ്ങുന്നത്. 27 ഉം 22 ഉം വയസ്സുള്ള യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ പകുതിയോടെ ഇവരെ നാടുകടത്താനാണ് തീരുമാനമെന്ന് ലോവര്‍ സാക്‌സോണി ആഭ്യന്തര മന്ത്രി ബോറിസ് പിസ്റ്റോറി യസ് പറഞ്ഞു.
ഗോട്ടിന്‍ജെന്നിലുള്ള ഇവരുടെ വീടുകളില്‍ നടത്തിയ പോലീസ് റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും തോക്കും കണ്ടെടുത്തിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരെ കുറ്റം സ്ഥാപിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതോടെയാണ് നാടുകടത്താന്‍ തീരുമാനമായത്. ജര്‍മനിയിലേക്ക് ഒരിക്കലും തിരിച്ചെത്താന്‍ കഴിയാതെ നിലയില്‍ ഇവരെ ആജീവനാന്തം വിലക്കാനാണ് നീക്കം.
ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തോടെ ജര്‍മനി അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. സംഭവത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments