ന്യൂഡല്‍ഹി : ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാകിസ്ഥാന് ശരിയ്ക്കും ഏറ്റു. പാക്കിസ്ഥാനിലെ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. 2016ല്‍ 228 തവണ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 221 തവണയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഈ വര്‍ഷം ഫെബ്രുവരി വരെ നിയന്ത്രണരേഖയില്‍ 22 തവണയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ആറ് തവണയും കരാര്‍ ലംഘിച്ചു. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹിറാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments