ന്യൂഡല്‍ഹി : എന്‍.ജി.ഒകള്‍ വഴി കേരളത്തിലെത്തിയ വിദേശ പണത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുവിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. 4000 കോടിയോളം ഉണ്ടെന്നാണ് കണക്ക്. രാജ്യത്ത് ന്യൂഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്.
ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് പ്രകാരമുള്ള കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടിരിയ്ക്കുന്നത്.
വിദേശങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം എത്തുന്ന രാജ്യത്തെ ആദ്യ പത്ത് സ്ഥാപനങ്ങളില്‍ അമൃതാനന്ദമയി മഠവും ഉള്‍പ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എന്‍.ജി.ഒ കളുടെ എണ്ണം 1979 ആണ്. ഇതില്‍ 159 എണ്ണം സജീവമായി പ്രവര്‍ത്തിക്കുന്നവയാണ്.
എന്‍.ജി.ഒ വഴി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പണമെത്തിയ ജില്ല പത്തനംതിട്ടയാണ്. രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയും. എറണാകുളമടക്കമുള്ള പല ജില്ലകളില്‍ പല മതസംഘടനകളും സാമൂഗിക സംഘടനകള്‍ എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
Post Your Comments