ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍(ജെഎന്‍യു) നിന്നു കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നു ഡല്‍ഹി പോലീസ്.
നജീബ് അഹമ്മദിനെ ഒക്ടോബര്‍ 15 മുതലാണ് കാണാതായത്. ഇയാള്‍ ഐഎസില്‍ ചേര്‍ന്നെന്നാണ് കഴിഞ്ഞദിവസം വാര്‍ത്ത പ്രചരിച്ചത്. ഇത് തെറ്റാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കാണാതാകുന്നതിന് മുമ്പ് നജീബ് മുഹമ്മദ് തന്റെ ലാപ്ടോപ്പില്‍ ഇസ്ലാമിക് സ്റ്റേറ്റി(ഐഎസ്)നെക്കുറിച്ച് തെരഞ്ഞിരുന്നതായും ഇയാള്‍ ഇപ്പോള്‍ ഐഎസിനൊപ്പം ഉണ്ടെന്നുമാണ് കഴിഞ്ഞദിവസം ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് പോലീസ് പറയുന്നത്. നജീബിനെ കാണാതായിട്ട് അഞ്ചുമാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇയാളെക്കുറിച്ച് യാതൊരു തുമ്പും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കാമ്പസില്‍ വച്ച് എബിവിപിയുമായുണ്ടായ സംഘര്‍ഷത്തെതുടര്‍ന്നാണ് ഇയാളെ കാണാതായത്.
Post Your Comments