പനാജി : ഗോവ സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപരത്തിനും കൂച്ചുവിലങ്ങിടാന്‍ മുഖ്യമന്ത്രി മനോഹര്‍ പരിക്കറുടെ നിര്‍ദേശം. ബിജെപി അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെല്ലാം അടിമുടി ഉടച്ചുവാര്‍ക്കലിനാണ് കളംമൊരുങ്ങുന്നത്. അധികാരത്തിലെത്തി ആഴ്ചകള്‍ തികയും മുന്‍പ് ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവും പരിക്കര്‍ നടത്തി. ഈ വരുന്ന മാര്‍ച്ച് 24 നു സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നാണ് മനോഹര്‍ പരിക്കര്‍ അറിയിച്ചിരിക്കുന്നത്.
നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കാന്‍ പരിക്കര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കി. ദേശീയ പാതകളിലെ കൈയ്യേറ്റം ഒഴിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീ സുരക്ഷയില്‍ കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരിക്കര്‍ കര്‍ശന നിര്‍ദേശം നല്‍കി. അലസത വെടിഞ്ഞ് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ എട്ടു ദിവസം നല്‍കുകയാണെന്നും പരിക്കര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments